സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ഭവനുകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റു നടത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ അച്ചാമ്മ തോമസ് ദേശീയപതാക ഉയർത്തി. ഡോക്ടർ ശോശക്കുട്ടി ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മാനേജർ അഡ്വ. സിജു കെ.ഐസക്ക്, പ്രിൻസിപ്പാൾ ജയശ്രീ. കെ. ബി, വൈസ് പ്രിൻസിപ്പാൾ സുകന്യ.കെ.എസ്, അനുജ മേരി ജോർജ് ശ്രുതിമോൾ ജോയ് ആഷാ സോമൻ, സ്കൂൾ ഹെഡ് ബോയ് ഷഹബാസ്. എസ് ഹെഡ് ഗേൾ ഷാരിൻ റെജി എന്നിവർ പ്രസംഗിച്ചു.തുടർന്ന് സ്വാതന്ത്ര്യ സമര ഓർമ്മകൾ പ്രോജ്വലിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടത്തി. എല്ലാ കുട്ടികൾക്കും ദേശീയ പതാകകൾ നൽകി.