സൗത്ത് ഇന്ത്യയിൽ  നീറ്റ് പരീക്ഷയിൽ 600 നു മുകളിൽ മാർക്ക് കിട്ടിയവരുടെ ശതമാനത്തിൽ സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂൾ സെന്റർ ഒന്നാമത്. കോട്ടയം- രാജ്യത്ത് മികച്ച വിജയശതമാനം നീറ്റ് പരീക്ഷയിൽ ഉണ്ടാക്കിയ നാല് സംസ്ഥാനങ്ങളിൽ കേരളത്തിലെ മികച്ച നഗരമായി കോട്ടയം മാറിയത് മികച്ച പരിശീലന കേന്ദ്രങ്ങൾ ഉള്ളതുകൊണ്ടാണ് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. തെക്കേ ഇന്ത്യയിൽ  ഏറ്റവും കൂടിയ വിജയശതമാനം ഉണ്ടാക്കിയ പരീക്ഷാ സെന്റർ സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളാണ്. കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു കൊടുത്തുകൊണ്ട്  പരീക്ഷാ പേടിയില്ലാതെ എഴുതുവാൻ പ്രോത്സാഹനവും  സൗഹൃദ സമീപനവും നടത്തുന്ന വാട്ടർ ബോയ് മുതൽ സെന്റർ സൂപ്രണ്ട് വരെയും ഈ വിജയശതമാനത്തിന് കാരണക്കാരാണെന്ന് സ്കൂൾ മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്ക് പറഞ്ഞു. പരീക്ഷയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ കുട്ടികൾ സ്കൂളിൽ കയറി കഴിഞ്ഞാലും  ഭയവിഹ്വലരായി കോമ്പൗണ്ടിനു പുറത്തു നിൽക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് മക്കൾ പരീക്ഷ എഴുതുമ്പോൾ ദേവാലയങ്ങളിൽ പ്രാർത്ഥനാ നിരതരാകുവാനുമുള്ള സൗകര്യങ്ങൾ പോലും സ്കൂൾ ചെയ്തു കൊടുക്കാറുണ്ട്. പരീക്ഷ കഴിഞ്ഞ് ഇറങ്ങി വരുന്ന കുട്ടികൾക്കും അവരെ കൂട്ടിക്കൊണ്ടു പോകുവാൻ കാത്തു നിൽക്കുന്നവർക്കും വരെ  ലഘു ഭക്ഷണവും കാപ്പിയും നൽകിയാണ് പറഞ്ഞു വിടാറുള്ളത്. പരാതികൾക്കിട നൽകാത്ത വിധം  പരീക്ഷ പൂർത്തീകരിച്ചെടുക്കുവാനും എഴുതുന്ന കുട്ടികൾക്ക് നല്ല വിജയം ഉണ്ടാകുവാനും പരീക്ഷാ ദിവസത്തിന് തലേന്ന് തന്നെ തങ്ങളുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥനാ നേർച്ചകൾ എല്ലാവർഷവും നടത്താറുണ്ടെന്ന് മാനേജർ അഡ്വക്കേറ്റ് സിജൂ കെ ഐസക്ക് പറഞ്ഞു. ജൂനിയർ ബസേലിയോസ്  സ്കൂളിൽ പരീക്ഷയെഴുതിയ 183 പേരിൽ 20 പേർക്ക് 600 നു മുകളിൽ മാർക്ക് ലഭിച്ചു(11%). എഴുന്നൂറിൽ 650-ന്‌ മുകളിൽ മാർക്ക് ലഭിച്ചത് 17കുട്ടികൾക്ക് (9.29%). ഇതിലും ജൂനിയർ ബസേലിയോസ് സ്കൂൾ തന്നെയാണ് തെക്കേ ഇന്ത്യയിൽ മുന്നിൽ.